ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ചൂട് !

 നമ്മടെ കൊറേ പ്രേശ്നങ്ങൾ കെടക്ക്ണത് നമ്മടെ തന്നെ കുരുത്തക്കേടൊണ്ടാണ്. ഇപ്പത്തന്നെ ഈ ചൂട് ചൂട് എന്ന സാധനം ണ്ടെല്ലോ, ഏത്? ഉ-ഷ്-ണം അല്ല, നമ്മടെ ചൂടും പോകെന്റേം ചൂടില്ലേ? ദേഷ്യം, അത് വല്ലാത്തൊരിതാണ്. വെല്യ പ്രെശ്നം അല്ലാത്ത കാര്യങ്ങൾ പ്രശ്‌നാണെന്ന് തോന്നിപ്പിക്ക, വെറുതെ കൊറേ ഒച്ച ണ്ടാക്കിക്ക, ഇനീപ്പോ അതെല്ലെങ്കെ മിണ്ടാണ്ട് നടത്തിക്ക, ഇജ്ജാതി കൊറേ ചെയ്ത്താണ് ഈ ചെയ്ത്താന്റെ ചെയ്ത്ത്. ഇതൊക്കെ, നമ്മക് തിരിച്ചറിയാൻ പറ്റാണെങ്കെ ഇതൊക്കെ നമ്മക്കെന്നെ ഒഴിവാക്കികൂടെന്ന് ഞാൻ തന്നെ എന്നോട് പലേ വട്ടം ചോയിച്ചിട്ടുണ്ട്, പക്ഷെ ന്താ ചെയ്യാ, ഇപ്പൊ ഈ കുളൂസിൽ എയ്തുന്നതൊന്നും അപ്പൊ ഓർമണ്ടാവൂലെല്ലോ, പിന്നെ വെരും ട്ടോ, ഒരഞ്ജ് മിനുട്ട് കഴിഞ്ഞിട്ട്, അപ്പോത്തിനും നമ്മൾ പറയാനുള്ളതും പറഞ്ഞും ചെയ്യാനുള്ളത് ചെയ്തും കൈഞ്ഞിട്ടുണ്ടാവും. ന്താല്ലേ  - പ്രാന്തൻ 
ഈയിടെയുള്ള പോസ്റ്റുകൾ

പ്രാന്തുകൾ

ഈ അണ്ഡകടാഹ പ്രവാളത്തിൽ മനഷ്യന്മാർക്ക് തീർത്താ തീരാത്ത ആഗ്രഹങ്ങള്ണ്ടാവാം, ഇത്രേം ആഗ്രഹക്കൾക്കേടെന്ന് നമ്മക് വേണ്ടത് കണ്ടു പിടിക്കുന്നതിലാണ് മക്കളെ സംഗതി കെടക്കണേ. അത് എങ്ങനെ കണ്ടുപിടിക്കണം എന്നതാണ് ചെല ആൾക്കാരുടെ പ്രധാന പ്രശ്നം.  അപ്പോ ന്താക്ക? കൊറേ കാര്യങ്ങൾ ചെയ്ത നോക്ക, എന്നിട്ടും ഒര് ധാരണയും കിട്ടണില്ലെങ്ക ഒന്നും നോക്കണ്ട, പിന്നേം കൊറേ കാര്യങ്ങൾ ചെയ്തതൊക്കെ. ഇതിന്റെ ഒക്കെ എടേൽ ഔലാൽ ഔലാൽടെ മെന്റൽ ഹെൽത്ത് നോക്കണം ട്ടോ.

കിനാവുകൾ .

കിനാവുകൾ . നമ്മളൊക്കെ കൊറേ കിനാവ് കണ്ടത് ഒറക്കത്തിലാണ്. പിന്നെ എപ്പോഴോ ആളുകൾ 'ന്താ പകൽ കിനാവ് കാണാന്നൊന്ന്' ചോയ്ച് തൊടങ്ങി. അങ്ങനെ നിക്കണ സമയത്താണ് മെല്ലെ മെല്ലെ ഒറക്കം തെരാത്ത സ്വപ്‌നങ്ങൾ കാണാൻ തൊടങ്യേത്. മാർട്ടിൻ ലൂതർ കിംഗ് പറഞ്ഞ മറ്റേ സാദനം ഇല്ലേ? ' I have a dream ', ഏകദേശം ആ ഐറ്റം. ഈ മേല്പറഞ്ഞ സംഗതീടെ ഗുണം ന്താന്ന് വെച്ചാ, മൂപ്പർ നമ്മളെ നയിച്ചോളും. നമ്മക് അതിനനുസരിച്ച നിന്ന് കൊടുത്ത മതി.  ഞാനിപ്പോ ന്തിനാ ഇതൊക്കെ ഇവിടെ പറഞ്ഞെന്ന് അല്ലെ. എന്റെ കിനാവിലേക് ഉള്ള ഒര് പടവും കൂടെ ഞാൻ ഇന്നലെ കേറി. അപ്പൊ ഒര് സന്തോഷം. ഒര് ഹരം, അതോണ്ടാ.  - ഭ്രാന്തൻ 

യാത്ര പറച്ചിൽ.

യാത്ര പറച്ചിലുകൾ, ചെലോർക്ക് ഭയങ്കര എടങ്ങാറുള്ള സംഗതി ആണ് ഈ യാത്ര പറച്ചിൽ എന്നത്. പകുതി മുക്കാലും ആൾക്കാർ പൊറത് താമസിക്കണ കേരളത്തിൽ ആണെങ്കിലോ കൊറേ യാത്ര പറച്ചിലുകൾ ദെവസോം ണ്ടാവുന്നും ണ്ട്. എന്നാലും നമ്മക് ഭയങ്കര എടങ്ങാറാണ് ല്ലേ? ഇഷ്ടപെട്ട ആൾകാർ നമ്മളെ പിരിയുമ്പോ ഉള്ള സങ്കടം. പക്ഷെ അവർ ജീവിതം പച്ച പിടിപ്പിക്കാനാണ് അങ്ങട്ട് പോണെന്ന് ആലോയ്ക്കുമ്പോ ഉള്ള ഒര് സമാധാനം.  ഇതിന്റെ എല്ലാം ഇടകലരുകൾ ആണെല്ലോ ഓരോ യാത്ര പറച്ചിലും. പക്ഷെ, ണ്ടെല്ലോ, ഇതിൽ ഭയങ്കര കോമഡി ണ്ട്. ചെലോർ ണ്ടാവും, നമ്മൾ പോവുമ്പോ "ഇയ്യ്‌ പോണ്ടാന്ന്" പറീണ ടീമ്സ് അതിൽ തന്നെ കൊറേ പേർ വ്യാജനും കൊറേ പേർ ഒറിജിനലും ആണ്. ഈ വ്യാജന്മാരെ ഒക്കെ കൊറേ പേർ തിരിച്ചറിഞ്ഞ കാലെയ്നു നമ്മടെ കോവിഡ് കാലം. പക്ഷെ, ആരോക്കെ ന്തൊക്കെ പറഞ്ഞാലും, അവകാശം ഉന്നയിച്ചാലും, ഈ പെട്ടീം തൂക്കി, പൊറത് പോയി പണി എടുത്തവർ ണ്ടാക്കിയതാണ്, നമ്മടെ നാട്ടിലെ എല്ലാ സംഗതികളും. ഇവരില്ലാർന്നെൻകെ നമ്മളും ഒര് വക ആയേനെ. നന്ദി, പ്രവാസികളെ, ഇങ്ങളൊക്കെ ഭയങ്കര സംഭവാണ്.    - ഭ്രാന്തൻ   

മരണത്തിന് മുന്നുള്ള ചിന്തകൾ

  മരണം. ല്ലെ?  വല്ലാത്തൊരു ഇതാണത്. എന്താണത്?അറീല.  പേടിയാണോ?അതെ .  ന്തോണ്ടാ പേടി? അറീല.  പേടിച്ചാ മരിക്കാതെ ഇരിക്കോ ? ഇല്ല.  അപ്പൊ ന്തായാലും മരിക്കണം ല്ലേ? അഹ് അതെ  ന്നാ പിന്നെ വേം മരിച്ചാലോ ? അതിപ്പോ നമ്മടെ കയ്യിൽ അല്ലല്ലോ. നമ്മടെ കയ്യിൽ ആക്കാനൊക്കെ വഴിണ്ട്, വേണോ ? മാണ്ട , മാണ്ടതോണ്ടാ.  😑 

മടി

കൊറച്ചു ദെവസായി ന്തേലും എഴുതണം എന്ന് വിചാരിച്ചിട്ട്, പിന്നെ മടി കാരണം നടന്നീല. ന്താന്നറീല, ഞാൻ മടിയനായൊണ്ടോന്നും അല്ലാട്ടോ പിന്നെ ഒര് ഇത്. ഏത്? മടിയെ... മടിനെ പറ്റി പറയുമ്പോഴാ, നമ്മടെ ബല്ലാത്ത പഹയൻ, ഇതിനെ പറ്റി കൊറച്ചു മുന്നെ പറഞ്ഞീനും. ദേ, ഈ ലിങ്കിൽ ണ്ട്:   Listen in spotify   സത്യം പറഞ്ഞാ കൊറേ കാലായി ന്തേലും ഇന്റർനെറ്റിലേക് കൊടുക്കണം എന്നാലോയ്ക്ക്ണ് പക്ഷെ, ആശയ ദാരിദ്രമാണോ, അതോ മടിയാണോ എന്നറിയാത്ത വിധം ഒര് "റൈറ്റേഴ്‌സ് ബ്ലോക്ക്" (സത്യായിട്ടും റൈറ്റേഴ്‌സ് ബ്ലോക്കിന്റെ ഇന്ഗ്ലീഷ് അറിഞ്ഞൂടാ) ഈ ബ്ലോഗ് ഒക്കെ അതിനെ മറികടക്കാനുള്ള പണിയാണ്, മെല്ലെ മെല്ലെ മറികടക്കണം, കണ്ടറിയ...   

ഞാനെന്ന മതവിരോധി

"നിനക്കെന്താണ് നിസ്കാരത്തോടിത്ര വിരോധം?" ഇടക്ക് എന്റെ ഉപ്പ എന്നോട് ചോയ്ക്കണ ചോദ്യാണ്, ന്താണിത്ര വിരോധന്ന്. പക്ഷെ, വിരോധം ഇല്ലാതേം ഒര് സാധനം ചെയ്യാണ്ടിരുന്നൂടെ? ചുമ്മാ താല്പര്യം ഇല്ലാത്തോണ്ട് മാത്രം ചെയ്യണ്ടിരിക്ക. അങ്ങനെ ആയിക്കൂടെ? അങ്ങനെ വിചാരിച്ചൂടെ, അല്ലാണ്ടിപ്പോ എന്റെ ഉള്ളിൽ കെടക്ക്ണ മതം എന്ന കോൺസെപ്റ്റിനോടുള്ള മൊത്തം കാര്യങ്ങൾ അറിഞ്ഞിട്ട് പിന്നെ എടങ്ങാറാവണോ? ല്ലേ? - ഭ്രാന്തൻ